ഒന്നാം സെമസ്റ്റർ പി.ജി കോൺടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം ഒന്നാം വർഷ എം.എ, എം.എസ്‌സി, എം.കോം പി.ജി വിദ്യാർത്ഥികൾക്കുള്ള കോണ്‍ടാക്ട് ക്ലാസുകൾ 16-ന് പത്ത് മണി മുതൽ നടക്കും. ഫോൺ: 0494 2407494, 2407356.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബി.എ/ ബി.എസ്‌സി/ ബി.എസ്‌സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ ബി.കോം/ ബി.ബി.എ/ ബി.എ മൾട്ടിമീഡിയ/ ബി.സി.എ/ ബി.കോം ഓണേഴ്സ്/ ബി.കോം വൊക്കേഷണൽ/ ബി.എസ്.ഡബ്ല്യൂ/ ബി.ടി.എച്ച്.എം/ ബി.വി.സി/ ബി.എം.എം.സി/ ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ ബി.എച്ച്.എ/ ബി.കോം പ്രൊഫഷണൽ/ ബി.ടി.എഫ്.പി/ ബി.വോക്/ ബി.ടി.എ/ ബി.എ ഫിലിം ആൻഡ് ടെലിവിഷൻ/ ബി.എ അഫ് സല്‍ - ഉല്‍ - ഉലമ പരീക്ഷയ്ക്ക് പിഴകൂടാതെ 25 വരെയും 160 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 30 വരെ രജിസ്റ്റർ ചെയ്യാം.
ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക് 2017 സ്കീം-2017 മുതൽ പ്രവേശനം റഗുലർ/ സപ്ലിമെന്ററി, 2012 സ്കീം-2012 മുതൽ 2016 വരെ പ്രവേശനം സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, 2004 സ്കീം-2009 മുതൽ 2011 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 23 വരെയും 160 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 30 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യഅ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ് -ദ്വിവത്സരം-2015 സിലബസ് വർഷം) റഗുലർ/ സപ്ലിമെന്ററി പരീക്ഷ 26-ന് ആരംഭിക്കും.
തൃശൂർ ഗവൺമെന്റ് കോളേജ് ഒഫ് ഫൈൻആർട്സിലെ ഒന്ന്, അവസാന വർഷ ബി.എഫ്.എ പരീക്ഷ 27-ന് ആരംഭിക്കും.
ബി.വോക് ഒന്നാം സെമസ്റ്റർ (2018 പ്രവേശനം) ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേണലിസം (സുല്ലമുസലാം സയൻസ് കോളേജ്), ബി.വോക് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ്) റഗുലർ പരീക്ഷ 26-ന് ആരംഭിക്കും.
എൽഎൽ.ബി (ത്രിവത്സരം-2008 സ്കീം-2013, 2014 പ്രവേശനം) നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ ഒന്നിന് ആരംഭിക്കും.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം മൂന്ന്, നാല് സെമസ്റ്റർ എം.കോം പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്‌സി അപ്ലൈഡ് പ്ലാന്റ് സയൻസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എൽഎൽ.ബി യൂണിറ്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.