കുറ്റ്യാടി: ലോകസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പി.ജയരാജൻ മലയോര പഞ്ചായത്തുകളിൽ സന്ദർശനം നടത്തി. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ്, മുള്ളൻകുന്ന്, മരുതോങ്കരഭാഗങ്ങളിലും, കാവിലുംപാറ പഞ്ചായത്തിലുമാണ് ആദ്യ ഘട്ടത്തിൽ സന്ദർശനം നടത്തിയത്. ഇ.കെ.വിജയൻ എം.എൽ.എ, കെ.കൃഷ്ണൻ, പി.ജി ജോർജ്, ഗവാസ് പി കെ. സജിത്ത്, വി.പി.കുഞ്ഞികൃഷ്ണൻ, അന്നമ്മ ജോർജ്, കെ.എം സതി, പി.പി ചാത്തു, സി.പി.ബാബുരാജ്, പി.സുരേന്ദ്രൻ, കെ.കെ നന്ദനൻ, ടി.പി.കുമാരൻ എന്നിവർ അനുഗമിച്ചു.