പേരാമ്പ്ര: വടകര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ജയരാജന്റെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് പേരാമ്പ്രയിൽ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും .പേരാമ്പ്ര സുരഭി ഓഡിറ്റിയത്തിൽ വൈകീട്ട് 4 മണിക്ക് നടക്കുന്ന കൺവെൻഷൻ സിപിഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ ഉദ്ഘാടനം ചെയ്യും .എൽ ഡി എഫ് വടകര പാർലമെൻറ്മണ്ഡലം തെരഞ്ഞെടുപ്പ് കൺവീനർ എ എൻ ഷംസീർ, സ്ഥാനാർത്ഥി പി.ജയരാജൻ ,ഇടതുമുന്നണിയുടെ പ്രമുഖ നേതാക്കൾ എന്നിവർ പങ്കെടുക്കും.