പേരാമ്പ്ര: നരയംകുളത്ത് അഞ്ച് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. നരയംകുളം എ. യു. പി. സ്‌കൂൾ റിട്ട: അദ്ധ്യപിക തണ്ടപ്പുറത്തുമ്മൽ ചീനിയുള്ള പറമ്പിൽ മറിയാമ്മ (62), ആർപ്പാമ്പറ്റ കല്യാണി അമ്മ (74), പറക്കാടുമ്മൽ കമലാക്ഷി (50), ആയോളിക്കൊല്ലി ജയശ്രി (44), പള്ളിക്കുന്നുമ്മൽ രമ (40) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച ഉച്ചയോടെയാണ് തണ്ടപ്പുറം ഭാഗത്ത് പേപ്പട്ടി കണ്ണിൽ കണ്ടവരെയെല്ലാം അക്രമിച്ചത്. മറിയാമ്മ ടീച്ചറെ വീട്ടിനകത്തു കയറിയാണ് കടിച്ചത്. കൈക്ക് രണ്ട് തവണ കടിച്ചു. പുവ്വലത്ത് ആദർശ്, ചെങ്ങോടുമ്മൽ രാജൻ, അരയംമ്മാട്ട് ഷൈജു എന്നിവരുടെ വീട്ടിലെ വളർത്തു നായ്ക്കളേയും പേപ്പട്ടി കടിച്ചിട്ടുണ്ട്‌