കൊയിലാണ്ടി: വഴിയോര കച്ചവട തൊഴിലാളിയൂണിയൻ താലൂക്ക് കുടുംബസംഗമം കൊയിലാണ്ടിയിൽ നടന്നു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എ.കെ.രമേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യു.കെ.പവിത്രൻ,പി.വി.മമ്മദ്,സി.മീനാക്ഷി,ടി.കെ.ജോഷി എന്നിവർ സംസാരിച്ചു. നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി പി.ജയരാജനെ വിജയിപ്പിക്കുവാൻ കുടുംബസംഗമം തീരുമാനിച്ചു.