കുറ്റ്യാടി:സ്വതന്ത്ര ഇന്ത്യയിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ചത് ആർ.എസ്.എസും അഹിംസാവാദികൾ എന്ന് പറയുന്ന കോൺഗ്രസ്സുകാരുമാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും വടകര നിയോജകമണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുമായ പി.ജയരാജൻ. ഗാന്ധിജിയെ വധിച്ചതും കേരളത്തിലെ പഴയ കാല കമ്മൂണിസ്റ്റ് നേതാവായിരുന്ന മൊയാരത്ത് ശങ്കരനെ കൊലപ്പെടുത്തിയതും ഇതിന് ഉദാഹരണമാണ്. കേരളത്തിലെ ആദ്യത്തെ ഇ.എം.എസ് സർക്കാർ അധികാരത്തിൽ വന്നത് മുതൽ വർഗീയ, ബൂർഷ്വാശക്തികൾ കമ്മൂണിസ്റ്റ്കാർക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷകാലമായി വികസനം എന്തെന്ന് അറിയാതെ പിന്നോട്ടു പോയ വടകരയുടെ സമഗ്ര വികസനം എന്നതാണ് ഇടത് പക്ഷ മുന്നണിയുടെ ലക്ഷ്യമെന്നും വടകര ലോകസഭാ മണ്ഡലത്തിലെ യുവാക്കൾ ഇടത് പക്ഷത്തെ ഹൃദയപക്ഷമായി സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി നാദാപുരം പ്രദേശങ്ങളിലെ വിദ്യാലയങ്ങളും പ്രമുഖ വ്യക്തികളേയും സന്ദർശിച്ചതിന് ശേഷം മാദ്ധ്യമ പ്രവർത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കെ.പി.കുഞ്ഞമ്മദ്കുട്ടി, കെ.കെ.ലതിക, കെ.കെ.ദിനേശൻ, കെ.കെ.സുരേഷ്, സി.എൻ ബാലകൃഷ്ണൻ, പി.സി രവീന്ദ്രൻ, കുന്നുമ്മൽ കണാരൻ, കെ.ടി രാജൻ പി.സുരേഷ് ബാബു, കെ.കെ നാരായണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.