പരീക്ഷകളിൽ മാറ്റം
18, ഏപ്രിൽ 9 തീയതികളിൽ നടത്താനിരുന്ന ബി.എം.എം.സി അഞ്ച്, ആറ് സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഏപ്രിൽ 12, 16 തീയതികളിലേക്ക് മാറ്റി.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റർ ബി.എഡ് (ദ്വിവത്സരം) 2017 സിലബസ്-2017 പ്രവേശനം റഗുലർ, 2015 സിലബസ്-2016 പ്രവേശനം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 22 വരെയും 160 രൂപ പിഴയോടെ 23 വരെയും ഫീസടച്ച് 25 വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷ ഏപ്രില്‍ എട്ടിന് ആരംഭിക്കും.
പരീക്ഷ
നാലാം സെമസ്റ്റർ ബി.ബി.എ-എൽഎൽ.ബി (ഓണേഴ്സ്) 2011 സ്കീം റഗുലർ/ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ ഒന്നിന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എം.എസ് സി റേഡിയേഷൻ ഫിസിക്സ് റഗുലർ/ സപ്ലിമെന്ററി പരീക്ഷ 25-ന് ആരംഭിക്കും.
എല്ലാ അവസരങ്ങളും കഴിഞ്ഞ വിദൂരവിദ്യാഭ്യാസം (2011 പ്രവേശനം മാത്രം-സി.സി.എസ്.എസ്) നാലാം സെമസ്റ്റർ ബി.എ/ ബി.എസ് സി/ ബി.കോം/ ബി.ബി.എ/ ബി.എ അഫ് സൽ - ഉൽ - ഉലമ സ്പെഷ്യൽസപ്ലിമെന്ററി പരീക്ഷ 25-ന് ആരംഭിക്കും.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബി.എ/ ബി.എസ്.ഡബ്ല്യൂ/ ബി.വി.സി/ ബി.ടി.എഫ്.പി/ ബി.ടി.ടി.എം/ ബി.എ ബി.എ അഫ്സൽ - ഉൽ - ഉലമ (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചെലാൻ സഹിതം ഏപ്രിൽ ഒന്നിനകം ലഭിക്കണം.
മൂന്നാം സെമസ്റ്റർ എം.എസ് സി ഫിസിക്സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
ബി.ബി.എ-എൽഎൽ.ബി പുനർമൂല്യനിർണയ ഫലം
രണ്ട്, നാല് സെമസ്റ്റർ ബി.ബി.എ - എൽഎൽ.ബി നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.