പേരാമ്പ്ര : കല്ലോട് തച്ചറത്ത്കണ്ടി നാഗകാളിഅമ്മ ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി ഇന്ന് ദീപാരാധന, തിരുമുഖം എഴുന്നള്ളത്ത്, നട്ടതിറ,തുടന്ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാവിരുന്ന്, നാളെ അന്നദാനം അരങ്ങോലവരവ്, ഗുളികന് ഗുരുതി, ഇളനീർക്കുലവറവ്, ഭഗവതി, ഗുളികൻ, നാഗകാളിയമ്മ, നാഗയക്ഷി എന്നീ വെള്ളാട്ടും തിറയും ഉണ്ടാകും. രാത്രി 11 മണിക്ക് അക്ഷരങ്ങൾ നാടകം. 19ന് പൂക്കലശം വരവ്, തായമ്പക, ഇളനീരാട്ടം, ഗുരുതി എന്നിവയും നടക്കും. വൈകീട്ട് 3 മണിക്ക് വാളകം കൂടലോടെ ഈ വർഷത്തെ ഉത്സവപരിപാടികൾ സമാപിക്കും. തണ്ടാൻ സി.കെ. നാരായണൻ, കർമ്മി കണാരൻ, കഴകം പി.കെ. നാരായണൻ, കെ.പി. ബാബു, കെ.പി. രാജീവൻ, സി.കെ. കണാരൻ, പി.കെ. അനീഷ്, പി.കെ. കുഞ്ഞിരാമൻ, വി.സി. ഗിരീഷ് എന്നിവരും കമ്മിറ്റി അംഗങ്ങളായ സുകുമാർ ശ്രീകല, കെ.കെ. ബബിലേഷ്, ടി. പ്രകാശൻ, ജോബി സുജിൽ, കാവിൽ വിനോദ്, എസ്. പ്രദീപ്, ദാമോദരൻ നായർ, സബീഷ് പണിക്കർ, കെ.കെ. ബാലകൃഷ്ണൻ എന്നിവരും ചടങ്ങിന് നേതൃത്വം നൽകി.