calicut-university
calicut university

എം.എ മലയാളം പ്രീവിയസ് മാർക്ക് ലിസ്റ്റ്

വിദൂരവിദ്യാഭ്യാസം എം.എ മലയാളം പ്രീവിയസ് (നോൺ സെമസ്റ്റർ) പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പരീക്ഷ എഴുതിയ കേന്ദ്രത്തിൽ നിന്നും 18 മുതൽ വിതരണം ചെയ്യും. മൊകേരി ഗവൺമെന്റ് കോളേജിൽ പരീക്ഷ എഴുതിയവർ മടപ്പള്ളി ഗവൺമെന്റ് കോളജിൽ നിന്നും, നടക്കാവ് ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ പരീക്ഷ എഴുതിയവർ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നിന്നും മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റണം.

എൽഎൽ.ബി സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ

എൽഎൽ.ബി (2008 സ്കീം) നാലാം സെമസ്റ്റർ (ത്രിവത്സരം-2008 മുതല്‍ 2012 വരെ പ്രവേശനം), എട്ടാം സെമസ്റ്റർ (പഞ്ചവത്സരം-2008 മുതല്‍ 2010 വരെ പ്രവേശനം) സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ ഒന്നിന് പരീക്ഷാഭവനിൽ ആരംഭിക്കും.

പരീക്ഷാ കേന്ദ്രം

22-ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.ടെക് പരീക്ഷയ്ക്ക് താഴെ കൊടുത്ത കോളേജുകൾ കേന്ദ്രമായി അപേക്ഷിച്ചവർ ബ്രാക്കറ്റിൽകാണുന്ന കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം.

പാലക്കാട്, മുതുമട പിസാറ്റ് എൻജിനിയറിംഗ് കോളേജ് (പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ് ), പാലക്കാട് മുണ്ടൂര്‍ ആര്യനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (പാലക്കാട് അൽ - അമീർ എൻജിനിയറിംഗ് കോളേജ്), മഞ്ചേരി, ഏറനാട് നോളേജ് സിറ്റി ഒഫ് എൻജിനിയറിംഗ് (മലപ്പുറം, പട്ടിക്കാട് എം.ഇ.എ എൻജിനിയറിംഗ് കോളേജ്).

പരീക്ഷാ അപേക്ഷ

വിദൂരവിദ്യാഭ്യാസം അവസാന വർഷ എം.എ/ എം.എസ് സി/ എം.കോം (2015 മുതൽ പ്രവേശനം) ഫസ്റ്റ് അപ്പിയറൻസ്/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രിൽ രണ്ട് വരെയും 160 രൂപ പിഴയോടെ ആറ് വരെയും ഫീസടച്ച് ഏപ്രിൽ ഒമ്പത് വരെ രജിസ്റ്റര്‍ ചെയ്യാം. ഫസ്റ്റ് അപ്പിയറൻസ് വിദ്യാർത്ഥികൾ ഡയറക്ടർ, സ്കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യുക്കേഷനിലേക്കും സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് വിദ്യാര്‍ത്ഥികൾ പരീക്ഷാ കൺട്രോളർക്കുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പി.ജി കോൺടാക്ട് ക്ലാസ്

വിദൂരവിദ്യാഭ്യാസത്തിന് കീഴിൽ ഒന്നാം വർഷ എം.എ സംസ്കൃതം, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി (2018 പ്രവേശനം) വിദ്യാർത്ഥികൾക്കുള്ള കോൺടാക്ട് ക്ലാസ് 23 മുതൽ സ്കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യുക്കേഷനിൽ ആരംഭിക്കും. ഫോൺ: 0494 2407494, 2400288.

ഹാൾടിക്കറ്റ്

25-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ (സി.സി.എസ്.എസ്) ബി.കോം/ ബി.ബി.എ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ. വിദേശ/ കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ പരീക്ഷാർത്ഥികള്‍ക്കുള്ള ഹാൾടിക്കറ്റും വെബ്സൈറ്റിൽ.

പരീക്ഷ

നാലാം വർഷ ബി.എസ് സി നഴ്സിംഗ് സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ പത്തിന് ആരംഭിക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.ഫിൽ ഹിസ്റ്ററി പരീക്ഷാഫലം വെബ്സൈറ്റിൽ.