വടകര: ഇതര സംസ്ഥാന തൊഴിലാളികൾക്ക് ശില്പശാല സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ മൂന്നൂറോളം അന്യ സംസ്ഥാന തൊഴിലാളികൾക്ക് ശില്പശാല നടത്തിയത്. സൊസൈറ്റി രൂപീകരണ ചരിത്രവും തൊഴിൽ സംസ്കാരവും എന്ന വിഷയത്തിൽ ബോധവൽക്കരണം നടന്നു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.ഗംഗാധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.കെ.ജയജിത്ത് ആദ്ധ്യക്ഷത വഹിച്ചു. കെ.എം.സത്യൻ, സൊസൈറ്റി സെക്രട്ടറി എസ് ഷാജു , സുരേഷ്, രവി ദാസ്, ഫർഹാദ്ഹക്ക്, പളാൻ,ഭൂപൻദേബ്നാഥ്.അരവിന്ദ് സിംങ്ങ് എന്നിവർ സംസാരിച്ചു. തുടർന്ന് തൊഴിലാളികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.