വടകര: മോദി ജീ വേർ ഈസ് മൈ ജോബ് എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ മേമുണ്ട മേഖല കമ്മിറ്റി കീഴൽമുക്കിൽ സംഘടിപ്പിച്ച സമരത്തെരുവ് പരിപാടി സംസ്ഥാന സമിതി അംഗം അജീഷ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. വർഷം രണ്ട് കോടി യുവതീ യുവാക്കൾക്ക് തൊഴിൽ നൽകും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന കേന്ദ്ര സർക്കാർ തൊഴിൽ നൽകുന്നതിൽ തികഞ്ഞ പരാജയമാണ് എന്നാരോപിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മേമുണ്ട മേഖലയിലെ വിവിധ ബൂത്ത് കമ്മിറ്റികളിൽ നിന്ന് ആരംഭിച്ച യൂത്ത് മാർച്ച് കീഴൽമുക്കിൽ സംഘമിച്ചു. ഡി.വൈ.എഫ്.ഐ മേമുണ്ട മേഖല പ്രസിഡണ്ട് രാഗേഷ് പുറ്റാറത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വടകര ബ്ലോക്ക് സെക്രട്ടറി എൻ.കെ അഖിലേഷ്, മേഖല ട്രഷറർ അർജ്ജുൻ പി.എസ്, മിഥുൻ എന്നിവർ സംസാരിച്ചു.