ബാലുശ്ശേരി:ബാലുശ്ശേരി എ.യു.പി.സ്കൂളിന്റെ 89ാം വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ വൈറോളൊജിസ്റ് ഡോക്ടർ എസ്.അനൂപ്കുമാർ ഉദ്ഘടനം ചെയ്തു.

പി.ടി എ.പ്രസിഡന്റ് ടി.പി.മനോജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സരസ ബാലുശ്ശേരിയെ പി.ടി.എ.വൈസ് പ്രസിഡന്റ് ഭരതൻ പുത്തൂർവട്ടം പൊന്നാട അണിയിച്ചു. വിരമിക്കുന്ന അദ്ധ്യാപികമാരായ ഹെഡ് മിസ്ട്രസ് കെ.വി.വിലാസിനി ടീച്ചറിനും അറബിക് അദ്ധ്യാപിക ഷെരീഫ ടീച്ചറിനും ഡോക്ടർ അനൂപ്കുമാർ ഉപഹാരം നൽകി. എ.യു.പി.സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിനി ഉണ്ണിഅമ്മ സ്കൂളിന്റെ നവതി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവ ലോഗോ രൂപകൽപന ചെയ്ത വിജയ് സതീഷ്കുമാറിനെയും മീഡിയ എക്സിലെന്റ് അവാർഡ് ജേതാവ് ഉള്ളൂർ രാധാകൃഷ്ണയും ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി നിജിൽ കെ.എം.റിപ്പോർട് അവതരിപ്പിച്ചു. മികച്ച സന്നദ്ധ പ്രവർത്തകനായ വി.പി.അനില്കുമാറിനെയും ആദരിച്ചു. റിട്ടയേർഡ് എ.ഇ.ഓ.വി.വി.ബാലകൃഷ്ണൻ പ്രഭാത ഭക്ഷണ ഫണ്ട് സ്കൂൾ ലീഡർ ആകാശിന് കൈമാറി. റിട്ടയേർഡ് എ.ഇ.ഓ.ബാലൻ മാസ്റ്റർ , അജിത്.സി,ഗിരീഷ് ബാലുശ്ശേരി,പി.മൊയ്‌തി മാസ്റ്റർ,രാജൻ ബാലുശ്ശേരി, ശ്രീലത ടീച്ചർ,ബിജു കെ.കെ,എന്നിവർ പ്രസംഗിച്ചു. കെ.വി.വിലാസിനി ടീച്ചർ, ഷെരീഫ ടീച്ചർ എന്നിവർ മറുപടി പ്രസംഗം നടത്തി. സ്വാഗതസംഘം ചെയർമാൻ ശ്യാമപ്രസാദ് സ്വാഗതവും,പ്രോഗ്രാം കൺവീനർ വി.ജി.ജിഷില ടീച്ചർ നന്ദിയും പറഞ്ഞു.