calicut-uni
calicut uni

എം.ബി.എ പ്രവേശനം: തീയതി നീട്ടി

കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്, സർവകലാശാലാ സ്വാശ്രയ കേന്ദ്രങ്ങൾ (ഫുൾടൈം/ പാർട്ട്ടൈം), സാശ്രയ കോളേജുകൾ എന്നിവയിൽ എം.ബി.എ പ്രവേശനത്തിന് ഏപ്രിൽ 17 വരെ അപേക്ഷിക്കാം. സർവകലാശാലാ ഫണ്ടിലേക്ക് ഇ-പേമെന്റായി 525 രൂപ (എസ്.സി/എസ്.ടി 177 രൂപ) ഫീസടച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ (എസ്.സി/എസ്.ടി വിഭാഗം കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം) എന്നിവ സഹിതം ഹെഡ് ഒഫ് ദ ഡിപ്പാർട്ടുമെന്റ്, ഡിപ്പാര്‍ട്ടുമെന്റ് ഒഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് www.cuonline.ac.in. ഫോൺ: 0494 2407363.

പരീക്ഷ

എൽഎൽ.ബി (ത്രിവത്സരം-2008 സ്കീം-2013, 2014 പ്രവേശനം) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 12-ന് ആരംഭിക്കും.

പരീക്ഷാ അപേക്ഷ

അഞ്ച്, ഏഴ്, ഒമ്പത് ബി.ബി.എ-എൽഎൽ.ബി ഓണേഴ്സ് (പഞ്ചവത്സരം-2011 സ്കീം-2011 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി, എൽഎൽ.ബി യൂണിറ്ററി (ത്രിവത്സരം-2015 സ്കീം-2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 26 വരെയും 160 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് 30 വരെ രജിസ്റ്റർ ചെയ്യാം.

എൻജിനിയറിംഗ് കോളേജിലെ (ഐ.ഇ.ടി) എട്ടാം സെമസ്റ്റർ ബി.ടെക് (2014 സ്കീം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 29 വരെയും 160 രൂപ പിഴയോടെ ഏപ്രിൽ രണ്ട് വരെയും ഫീസടച്ച് ഏപ്രിൽ ആറ് വരെ രജിസ്റ്റർ ചെയ്യാം.

പരീക്ഷാഫലം

എൽഎൽ.എം രണ്ടാം സെമസ്റ്റർ റഗുലർ/ സപ്ലിമെന്ററി, നാലാം സെമസ്റ്റർ റഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ ബി.എ/ ബി.എസ്.ഡബ്ല്യൂ/ ബി.വി.സി/ ബി.ടി.എഫ്.പി/ബി.ടി.ടി.എം (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.

ബി.കോം/ ബി.ബി.എ/ ബി.കോം വൊക്കേഷണൽ (സി.സി.എസ്.എസ്) അഞ്ചാം സെമസ്റ്റർ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.