കുറ്റ്യാടി : തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ എ.ജെ ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ അടൽ ടിങ്കറിങ് ലാബിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുംമായി വാന നിരീക്ഷണം നടത്തി. പരിപാടി ജയൻ പൂക്കാട് ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ടി.ടി മൂസ ഷിബിൻ മാത്യു, ജിജി കട്ടക്കയം സബീലുൽ റഹ്മാൻ,മോനീഷ കെ വൈ തുടങ്ങിയ അദ്ധ്യാപകർ പരിപാടിയിൽ സംബന്ധിച്ചു പ്ലാനറ്റോറിയത്തിൽ അസ്‌ട്രോണമി ക്ലബ് അംഗങ്ങളായ ഹിജാസ്, ധ്രുപത് എന്നിവർ വാന നിരീക്ഷണത്തെക്കുറിച്ച് ക്ലാസ് നടത്തി. തുടർന്ന് നാട്ടുകാരും വിദ്യാർത്ഥികളും മുപ്പതോളം രക്ഷിതാക്കളും പങ്കെടുത്ത ഈ പരിപാടി ഏവരെയും ഒരേപോലെ വിസ്മയിപ്പിക്കുകയും പുത്തനറിവ് പകരുകയും ചെയ്തു.
പടം. വാന നിരീക്ഷണം നടത്തുന്ന വിദ്യാർത്ഥികൾ