പുറമേരി :പുറമേരി പോസ്റ്റ് ഓഫീസ് പരിസരത്ത് വീട്ടിൽ മോഷണം. ഒമ്പത് പവൻ ആഭരണങ്ങൾ നഷ്ടമായതായി പരാതി. പരപ്പിൽ റസിയയുടെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കളവുപോയത്. വീട്ടിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ പകൽ സമയത്ത് ജോലിക്കെത്തിയ തൊഴിലാളികൾ മാത്രമാണ വീട്ടിൽ ഉണ്ടായിരുന്നത്. കിടപ്പ് മുറിയിലെ മേശയിൽ സൂക്ഷിച്ച ആറ് മോതിരം, ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വടകരയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും പരിശോധന നടത്തി.