കുറ്റ്യാടി:എൽ.ഡി.എഫ് വടകര പാർലെമെന്റ് ഇടതുപക്ഷ സ്ഥാനാർത്ഥി പി ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. തൊട്ടിൽപ്പാലം പെട്രോൾ പമ്പ് മുതൽ പൈക്കളങ്ങാടി, ചകിരി കമ്പനി വരെയുള്ള പ്രചരണ ബോർഡുകളാണ് പൂർണ്ണമായും നശിപ്പിച്ചത്. പ്രചരണ ബോർഡുകൾ നശിപ്പിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫ് കാവിലുംപാറ തിരഞ്ഞെട്ടപ്പ് കമ്മറ്റി തൊട്ടിൽപ്പാലം പൊലീസിൽ പരാതി നല്കി. തെരെഞ്ഞെടുപ്പിന്റെ മറവിൽ കലാപത്തിന് ശ്രമിയ്ക്കുന്ന സാമൂഹ്യ ദ്രോഹികളെ കരുതിയിരിക്കണമെന്നും എൽ.ഡി .എഫ് കാവിലുംപാറ തെരെഞ്ഞെടുപ്പ് കമ്മറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.