കുറ്റ്യാടി: മീനചൂടിന്റെ കാഠിന്യം വർധിച്ചതോടെ പൂമുഖം തീക്കുനി പ്രദേശങ്ങളിൽ കിണറുകളിൽ വെള്ളമില്ലാത്തതിനാൽ ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുകയാണ്. കുറ്റ്യാടി പദ്ധതിയുടെ ഭാഗമായുള്ള കനാൽ പരിസരത്ത് താമസിക്കുന്ന നൂറോളം കുടുബാംഗങ്ങൾക്കാണ് ജലദൗർലഭ്യം രൂക്ഷമായത്. കനാലിൽ വെള്ളം ലഭിക്കാൻ വേണ്ടി തൊഴിൽലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുകനാലിന്റെ അറ്റകുറ്റപണികൾ മാസങ്ങൾക്ക് മുമ്പ് നടത്തിയിരുന്നു. എന്നാൽ ആവിശ്യത്തിന് വെള്ളമെത്തിയില്ല. കനാലിൽ വെള്ളമെത്തുകയാണെന്നങ്കിൽ പ്രദേശത്ത കിണറുകളിൽ വെള്ളം എത്തുകയും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാവുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കനാൽ എത്രയും പെട്ടെന്ന് തുറക്കാൻ ആവിശ്യമായ നടപടികൾ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.