കുറ്റ്യാടി: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചും തൊഴിലാളികൾക്ക് കുടിശ്ശികയായ വേതനം ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം നടത്തി. കുന്നുമ്മൽ ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലായി 12,72,13205 രൂപ തൊഴിലാളികൾക്ക് വേതനമായി ലഭിക്കാനുണ്ട്. ബ്ലോക്കിനു കീഴിൽ 4900 കുടുംബങ്ങൾ നൂറു ദിവസം പൂർത്തിയാക്കിയിട്ടുണ്ട്. തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചു നൽകുമെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം നൽകിയെങ്കിലും തൊഴിൽ ദിനങ്ങൾ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. കാവിലുംപാറയിൽ എം.കെ സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പി കെ പുരുഷോത്തമൻ അദ്ധ്യക്ഷനായി. എം.കെചന്ദ്രൻ സംസാരിച്ചു. മരുതോങ്കര കെ.ടി മുരളി ഉദ്ഘാടനം ചെയ്തു. കെ റീന അദ്ധ്യക്ഷയായി. കുറ്റ്യാടി ടി.കെ മോഹൻ ദാസ് ഉദ്ഘാടനം. ഇ കെ നാണു അദ്ധ്യക്ഷൻ. വേളം പി വത്സൻ ഉദ്ഘാടനം. എം ഷിജിന അദ്ധ്യക്ഷ. കുന്നുമ്മൽ എം കെ സന്തോഷ് ഉദ്ഘാടനം. രാധിക ചിറയിൽ അദ്ധ്യക്ഷ. നരിപ്പറ്റ എൻ ആർ ഇ ജി വർക്കേഴ്‌സ് യൂനിയൻ ജില്ലാ പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനം. എം സി കുമാരൻ അദ്ധ്യക്ഷൻ.