കുറ്റ്യാടി: വടകര ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ വിജയത്തിനായിയുള്ള പ്രചരണ പ്രവർത്തനങ്ങൾക്ക് കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ആയഞ്ചേരിയിൽ ഇന്ന് നടക്കുന്ന തെരെഞ്ഞെടുപ്പ് കൺവൻഷനോടെ തുടക്കമാവും. പ്രചരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ചേർന്ന നിയോജക മണ്ഡലം യു.ഡി.എഫ് നേതൃതല യോഗം വിവിധ പദ്ധതികൾക്ക് രൂപം നൽകി. 30ന് മുമ്പായി പഞ്ചായത്ത് ബൂത്ത് തല കൺവൻഷനുകൾ പൂർത്തീകരിക്കും. ആയഞ്ചേരി ലീഗ് ഹൗസിൽ നടന്ന യോഗം കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി എം അബൂബക്കർ മാസ്റ്റർ, കെ ടി അബ്ദുറഹിമാൻ,പി പി റഷീദ്, അഡ്വ: പ്രമോദ് കക്കട്ടിൽ, ചുണ്ടയിൽ മൊയ്തു ഹാജി, വി പി കുഞ്ഞമ്മദ് മാസ്റ്റർ, ഹാരിസ് മുറിച്ചാണ്ടി, മരക്കാട്ടേരി ദാമോദരൻ, കെ സി മുജീബ് റഹിമാൻ, സി കെ അബു,കെ കെ ഹമീദ് മാസ്റ്റർ,സി എം അഹമ്മദ് മൗലവി, ഒ സി കരീം, കാവിൽ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.