calicut-uni
calicut uni

താത്കാലിക സീറ്റ് വർദ്ധനവിന് അപേക്ഷ ക്ഷണിച്ചു

ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, അറബിക് കോളേജുകൾ എന്നിവയിൽ സ്വാശ്രയ മേഖലയിൽ നടത്തുന്ന കോഴ്സുകൾക്ക് (2017-18 വർഷത്തിലോ അതിന് മുമ്പോ തുടങ്ങിയവ) 2019-20 അദ്ധ്യയന വർഷത്തേക്ക് താത്കാലിക സീറ്റ് വർദ്ധനവിന് പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്കാൻ ചെയ്ത് ഏപ്രിൽ പത്തിനകം cucdca@gmail.com ൽ ലഭിക്കണം. 2,000 രൂപയാണ് അപേക്ഷാ ഫീസ്. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഫീസ് 2,100 രൂപ. അപേക്ഷയുടെ മാതൃകയും വിവരങ്ങളും www.uoc.ac.inൽ .

പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പഠനവകുപ്പുകളിലെ പി.ജി പ്രവേശന പരീക്ഷയ്ക്കും, സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേനയുള്ള യു.ജി/ പി.ജി പ്രവേശന പരീക്ഷയ്ക്കും ഓൺലൈന്‍ അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ പഠനവകുപ്പുകളിൽ എം.എഡ് ഒഴികെയുള്ള കോഴ്സുകളിലേക്ക് പ്രവേശനപരീക്ഷ മുഖേനയാണ് പ്രവേശനം. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറൽ: 350 രൂപ. എസ്.സി/ എസ്.ടി: 150 രൂപ. ഓൺലെനായി ഏപ്രിൽ 12 വരെ ഫീസ് അടയ്ക്കാനും രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ടായിരിക്കും. ഒന്നിൽ കൂടുതൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ അധിക പ്രോഗ്രാമിനും 50 രൂപ വീതം അടയ്ക്കണം. അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകൾ ഉൾപ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിൽ നിന്നുമാത്രമായിരിക്കും. പ്രവേശനം സംബന്ധിച്ച വിവരങ്ങൾ ഓൺലൈൻ ഫീ അടയ്ക്കുമ്പോൾ നൽകിയ മൊബൈൽ നമ്പറിലായിരിക്കും ലഭിക്കുക. വിദ്യാർത്ഥികളുടെ അല്ലെങ്കിൽ രക്ഷിതാക്കളുടെ മൊബെൽ ഫോൺ നമ്പർ മാത്രം നല്‍കുക. പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല. വിവരങ്ങൾക്ക്: www.uoc.ac.in. ഫോൺ: 0494 2407016, 2407017.

പരീക്ഷ

ബി.ടെക്/ പാർട്ട്ടൈം ബി.ടെക് (2009 സ്കീം-2009 പ്രവേശനം മാത്രം) ഒന്ന്, രണ്ട് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 25-ന് ആരംഭിക്കും. എം.എസ് സി അപ്ലൈഡ് സൈക്കോളജി വൈവ എം.എസ് സി അപ്ലൈഡ് സൈക്കോളജി മൂന്നാം സെമസ്റ്റർ വൈവ 28-ന് രാവിലെ പത്ത് മണി മുതൽ സർവകലാശാലാ മനഃശാസ്ത്ര പഠനവിഭാഗത്തിൽ നടക്കും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എ ഹിന്ദി , എം.എ ഫംഗ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസ്ലേഷൻ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

അഞ്ചാം സെമസ്റ്റർ എൽഎൽ.ബി (യൂണിറ്ററി) പരീക്ഷയുടെ (തടഞ്ഞുവച്ച) പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

ബി.വോക് പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.വോക് മൾട്ടിമീഡിയ/ ബ്രോഡ്കാസ്റ്റിംഗ് ജേർണലിസം പ്രാക്ടിക്കൽ 25-ന് ആരംഭിക്കും.