കുറ്റ്യാടി: ദേവർ കോവിൽ കെ.വി കെ.എം.എം യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾ മയക്കുമരുന്ന് ലഹരി വ്യാപനത്തിനെതിരെ കുഞ്ഞുചുവടുകൾ വെച്ച് ശ്രദ്ധേയമായി. ലഹരി മുക്ത ഗ്രാമത്തിനായ് തൊട്ടിൽപ്പാലത്തു നിന്നും ദേവർകോവിലിലേക്ക് ലഹരിവിരുദ്ധ കൂട്ടയോട്ടവുമായി വിദ്യാർത്ഥികൾ എത്തിയത് പുതുചുവടുവെപ്പായി. തൊട്ടിൽപ്പാലത്ത് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.ടി. അശ്വതി, അന്നമ്മ ജോർജ് എന്നിവർ ചേർന്ന് കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു. പുതു തലമുറയെ വഴി തെറ്റിക്കുന്ന ലഹരി റാക്കറ്റുകൾക്കെതിരെ മാതൃകാ പ്രവർത്തനമാണ് കുട്ടികൾ ഏറ്റെടുത്തത്. 1400 വീടുകളിൽ വിദ്യാർത്ഥികൾ സ്വന്തം ഭാവനയിൽ രൂപപ്പെടുത്തിയ ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിച്ച് ശ്രദ്ധേയമായ പ്രചരണം നേരത്തേ നടത്തിയിരുന്നു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.കെ. നവാസ് അദ്ധ്യക്ഷത വഹിച്ചു. മായ പുല്ലാട്ട്, അല്ലി ബാലചന്ദ്രൻ ,റോണി മാത്യു, റീന കയ്യടി മുഹമദ് ഷംസീർ, എംഎ സുഫിറ ശങ്കരൻ പൂക്കാട്, ടി.ടി. ഹലീമ, ഇല്ലത്ത് അസീസ്, കെ.വി.ആസ്യ, ഇബ്രാഹിം അടുക്കത്ത് ,എം രാജൻ പി. റംല ,പി.ഷിജിത്ത് ,കാദംബരി വിനോദ് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. നജ ഫാത്തിമ സ്വാഗതവും നിനാർ നിരഞ്ജൻ നന്ദിയും രേഖപ്പെടുത്തി.