പേരാമ്പ്ര : കടിയങ്ങാട് കരിങ്കണ്ണിത്താഴെ നടപ്പാലത്തിനടിയിൽ സ്‌കൂട്ടർ കത്തിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച മങ്കരിയാടുമ്മൽ താമസിക്കുന്ന പെരിങ്ങത്തൂർ സ്വദേശി മീത്തലെ പറമ്പത്ത് ഷജിത്ത് (35) ഭാര്യാ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ ഭാര്യയുടെ സ്‌കൂട്ടർ സമീപത്തെ വീട്ടിൽ നിർത്തിയിട്ടിരുന്നു. ഇന്നലെ പുലർച്ചെ മുതൽ സ്കൂട്ടർ കാണാതായിരുന്നു. ഈ വാഹനമാണ് നടപ്പാലത്തിനടിയിൽ കത്തിച്ചതെന്നാണ് സംശയം. പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.