കുറ്റ്യാടി: കോൺഗ്രസ് നേതാവും നടുപ്പൊയിൽ മേഖലയിലെ പൊതുപ്രവർത്തന രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന നടുപ്പൊയിൽ ചിക്കിണിയെ അനുസ്മരിച്ചു. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി ഡി.സി.സി.ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. എസ്.ജെ.സജീവ് കുമാർ അദ്ധ്യക്ഷനായി. സി.സി. സൂപ്പി, പി.കെ.സുരേഷ്, ടി. സുരേഷ് ബാബു, സി.കെ.കുഞ്ഞബ്ദുള്ള, ശ്രീജേഷ് ഊരത്ത്, പി.പി.ദിനേശൻ, എൻ.സി. കുമാരൻ ,സിദ്ധാർത്ഥ് നരിക്കുട്ടുംചാൽ, മംഗലശ്ശേരി ബാലകൃഷ്ണൻ, പൂക്കുന്നുമ്മൽ ചന്ദ്രൻ ,കെ പി .കരുണൻ, കെ.ഷാജു, ഹാഷിം നമ്പാടൻ, അബ്ദുള്ള, പുതുശ്ശേരി കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു.