കുറ്റ്യാടി: പരിസ്ഥിതി വിഷയത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് മാലിന്യ സംസ്‌ക്കരണത്തിനാണെന്നും വടകരയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി ഈ വിഷയത്തിൽ പ്രത്യേക കർമ്മ രേഖ തയ്യാറാക്കണമെന്നും ഒയിസ്‌ക കുറ്റ്യാടി ചാപ്റ്റർ ആവശ്യപ്പെട്ടു. പൊതു ഇടങ്ങളും ജലസ്രോതസ്സുകളും മാലിന്യ മുക്തമായില്ലെങ്കിൽ ഭീകരമായ ആരോഗ്യ പ്രശ്‌നം സമൂഹം നേരിടേണ്ടി വരുമെന്നും വയനാട് ചുരത്തിൽ വച്ച് നടന്ന ഒയിസ്‌ക വാർഷിക ജനറൽ ബോഡി യോഗം പാർലമെന്റ് സ്ഥാനാർത്ഥികളുടെ ശ്രദ്ധയിൽപ്പെടുത്തി. ഡോ :ഡി.സച്ചിത്ത് അദ്ധ്യക്ഷനായി.പി.പി.ദിനേശൻ, ജമാൽ പാറക്കൽ, അബ്ദുള്ള സൽമാൻ, ജിജി കട്ടക്കയം, പി.എം.ഇമ്മാനുവൽ, പി.എം. മുരളി കൃഷ്ണദാസ്, എം.വി.കുഞ്ഞിരാമൻ, കെ.പി.സുരേഷ്, കെ.പി.അബ്ദുൾ മജീദ്, കെ.മണി, സി.എം.അശോകൻ തുടങ്ങിയവർ സംസാരിച്ചു
ഭാരവാഹികൾ:ഡോ: ഡി.സച്ചിത്ത് (പ്രസിഡണ്ട്) എസ്.ജെ.സജീവ് കുമാർ, ജമാൽ പാറക്കൽ (വൈസ് പ്രസിഡണ്ടുമാർ) സെഡ്.എ.അബ്ദുല്ല സൽമാൻ (ജനറൽ സെക്രട്ടറി) പി.പി.ദിനേശൻ, കെ.ജി.മഹേഷ് (ജോ: സെക്രട്ടറിമാർ) കെ.മണി (ഖജാൻജി)