ബി.കോം സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ
ബി.കോം പാർട്ട് മൂന്ന് (2005 മുതൽ പ്രവേശനം) സ്പെഷ്യൽസപ്ലിമെന്ററി പരീക്ഷ 27-ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രം സർവകലാശാലാ കാമ്പസ്. ടൈംടേബിളും പരീക്ഷയ്ക്ക് ഹാജരാകേണ്ട കേന്ദ്രങ്ങളും വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
ആറാം സെമസ്റ്റർ ബി.ടെക് 2014 സ്കീം-2016 പ്രവേശനം (ഐ.ഇ.ടി വിദ്യാർത്ഥികളുടെ) റഗുലർ, 2014 സ്കീം-2014 മുതൽ പ്രവേശനം സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ആറാം സെമസ്റ്റർ ബി.ടെക്/ പാർട്ട്ടൈം ബി.ടെക് 2009 സ്കീം-2011 മുതൽ 2013 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷയ്ക്കും, ആറാം സെമസ്റ്റർ ബി.ആർക് 2012 സ്കീം-2012 മുതൽ പ്രവേശനം റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, 2004 സ്കീം-2009 മുതൽ 2011 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷയ്ക്കും പിഴകൂടാതെ ഏപ്രിൽ മൂന്ന് വരെയും 160 രൂപ പിഴയോടെ ആറ് വരെയും ഫീസടച്ച് ഏപ്രിൽ ഒമ്പത് വരെ രജിസ്റ്റർ ചെയ്യാം.