കുറ്റ്യാടി: സംസ്ഥാന സർക്കാറിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. കർഷക തൊഴിലാളി വിധവ, വാർദ്ധക്യകാലം, വികലാംഗ, അവിവാഹിതർക്കുള്ള പെൻഷൻ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന സർക്കാർ വർധിപ്പിച്ച തുകയും ഇപ്പോൾ വിതരണം ചെയ്യുന്നുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ മാസം വരെയുള്ള പെൻഷൻ 5600 രൂപ മുതൽ 7500 വരെയാണ്. സഹകരണ ബാങ്ക് വഴി ജീവനക്കാർ വീടുകളിലെത്തിയാണ് പെൻഷൻ വിതരണം ചെയ്യുന്നത്. കക്കട്ട് സഹകരണ റൂറൽ ബാങ്ക് നരിപ്പറ്റ കുന്നുമ്മൽ പഞ്ചായത്തുകളിലെ 3684 പേർക്ക് പെൻഷൻ നിത്യനിധി കലക്ഷൻ ഏജന്റുമാർ വഴി വീടുകളിലെത്തിച്ചു. പെൻഷൻ വിതരണത്തിന്റെ ഔപചാരിക വിതരണം കക്കട്ടിൽ റൂറൽ ബാങ്ക് പ്രസിഡന്റ് കെ ക്യഷ്ണൻ കക്കട്ടിലെ മീത്തലെ ചന്ത്രോത്ത് മാതു അമ്മയ്ക്ക് വീട്ടിലെത്തി നല്ലി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി ദയാനന്ദൻ കരുപ്പള്ളി അദ്ധ്യക്ഷനായി. അസിസ്റ്റൻറ് സെക്രട്ടരി കെ ടി വിനോദൻ വി പി മോഹൻകുമാർ എന്നിവർ സംസാരിച്ചു.