കുറ്റ്യാടി: കുന്നുമ്മൽ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം വി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ജമാൽ അദ്ധ്യക്ഷനായി. ചടങ്ങിൽ കെ.പി.എസ്.ടി.എ.സംസ്ഥാന കമ്മറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയും വിവിധ മേഘലകളിൽ അവാർഡുകൾ കരസ്ഥമാക്കിയ വരെയും അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറിമാരായ ഇ.പ്രദീപ് കുമാർ, പി.കെ.അരവിന്ദൻ തുടങ്ങിയവർ ഉപഹാര സമർപ്പണം നടത്തി.പറമ്പാട്ട് സുധാകരൻ, ഏലിയാറ ആനന്ദൻ, വി.കെ.രമേശൻ, കെ.പി.ശ്രീധരൻ, കെ.കെ.പാർത്ഥൻ, പി.വി.ശ്രീജ, പി.പി.ദിനേശൻ, അനൂപ് കാരപ്പറ്റ, എം.ഇ.രമേശ്, മനോജ് കൈവേലി തുടങ്ങിയവർ സംസാരിച്ചു