കൊയിലാണ്ടി: ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ജെ.സി.എെ കൊയിലാണ്ടി മലബാർ മെഡിക്കൽ കോളേജുമായി സഹകരിച്ച് നടത്തിവരാറുള്ള പ്രാഥമിക ശുശ്രൂഷാ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. പിഷാരികാവ് ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഒരുക്കിയ ക്ലിനിക്ക് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ യു.വി.കുമാരൻ ഉദ്ഘാടനം നിർവ്വഹിച്ചു.