പേരാമ്പ്ര : നിർദ്ധനരും നിത്യ രോഗികകളുമായ അവശത അനുഭവിക്കുന്ന വ്യക്തികൾക്ക് കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് യൂണിയൻ ചെറുവണ്ണുർ ഇസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൈത്താങ്ങ് പെൻഷൻ പദ്ധതി തുടങ്ങി. പന്നിമുക്കിലെ യശോദ എളമ്പിലക്കണ്ടിക്ക് പെൻഷൻ തുക നൽകി കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. രാഘവൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഇ. ശ്രീനിവാസൻ ആവള അദ്ധ്യക്ഷത വഹിച്ചു. ഡി. ജോസഫ്, കെ. കുഞ്ഞനന്തൻ, എം. അശോകൻ, എം.കെ. ശ്രീധരൻ, കൊയിലോത്ത് ഗംഗാധരൻ, സി. സുജിത്ത്, പി.കെ.എം. ബാലകൃഷ്ണൻ, കെ. രാജൻ, പി. ശങ്കരൻ, ഇ. കുഞ്ഞബ്ദുള്ള, ഇ.ടി. സോമൻ, ബി.എം. മൂസ, കെ.പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
ചെറുവണ്ണുർ കൈത്താങ്ങ് പെൻഷൻ പദ്ധതി കെ.വി. രാഘവൻമാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു