കുറ്റ്യാടി:ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷന്റെ കോഴിക്കോട് ജില്ലയിലെ മികച്ച ജൈവ കർഷകനുള്ള ജില്ലാതല അവാർഡിന് മരുതോങ്കരയിലെ ഫ്രാൻസിസ് കൈതക്കുളത്ത് അർഹനായി. 25000രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മികച്ച നാളികേര കർഷകനുള്ള 2017-18ലെ സംസ്ഥാന കേരകേസരി അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. സമ്മിശ്ര കൃഷി വികസനത്തിനാണ് അംഗീകാരം. നബാർഡിന്റെ കേരള റീജിയൺ ഉപദേശക സമിതി അംഗം കൂടിയാണ് ഫ്രാൻസിസ് കൈതാക്കുളത്ത്.