ദേശീയ ജനാധിപത്യ സഖ്യം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. കൊയിലാണ്ടി ദേശീയ ജനാധിപത്യ സഖ്യം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി. ഉത്തരമേഖലാ പ്രസിഡന്റ് വി.വി.രാജൻ ഉദ്ഘാടനം ചെയ്തു. വി.കെ.സജീവൻ, വി. സത്യൻ, ബി.ഡി.ജെ.എസ് നേതാക്കളായ സുകുമാരൻ നായർ, ഹരിദാസൻ,ബി.ജെ.പി. നേതാക്കളായ ടി.കെ പത്മനാഭൻ, വായനാരി വിനോദ്, കേളപ്പൻ, ഉണ്ണികൃഷ്ണൻ, മോഹനൻ, വി.കെ.ജയൻ എന്നിവർ പ്രസംഗിച്ചു.