നടുവണ്ണൂർ: നെൽകൃഷിയിൽ മാതൃക തീർക്കാനൊരുങ്ങി നടുവണ്ണൂരിലെ മിത്രം റെസിഡൻസ് അസോസിയേഷൻ. വർഷങ്ങളായി തരിശായി കിടന്ന ഒരു ഹെക്ടർ കൃഷിയിടത്തിലാണ് കൃഷി വകുപ്പിന്റെ സഹായത്തോടെ പുഞ്ച ഇറക്കിയത്.
85 ഓളം വീട്ടുകാർ അംഗമായ കൂട്ടായ്മ നെൽകൃഷിക്കൊപ്പം ഒരു ഏക്കറോളം വയലിൽ വിഷരഹിത ജൈവപച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. നടുവണ്ണൂരിലെ കൃഷി ഓഫീസറായ വി ടി നന്ദിത, അസി. കൃഷി ഓഫീസർ എം പ്രസീത എന്നിവർ ചേർന്ന് വിത്ത് വിതച്ചു. റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ കെ സജിത്ബാബു, പ്രസിഡന്റ് കെ പി ചന്ദ്രൻ, കർഷക സമിതി കൺവീനർ എം ഗോവിന്ദൻ, അപ്പുനായർ, എന്നിവർ സംസാരിച്ചു.