calicut-university
calicut university

വ്യക്തിത്വ വികസന കോഴ്സ്

ഗാന്ധിയൻ ചെയറിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഏപ്രിൽ രണ്ട് മുതൽ 12 വരെ വ്യക്തിത്വ വികസന കോഴ്സ് സംഘടിപ്പിക്കുന്നു. ചരിത്രം, സാഹിത്യം, സംഗീതം, നാടകം, സിനിമ, ചിത്രകല, പ്രസംഗം, കൃഷി, നാട്ടറിവുകൾ, പരിസ്ഥിതി, കായിക വിനോദങ്ങൾ, ആരോഗ്യം, ഭക്ഷണം, കൗമാരക്കാരുടെ മനഃശാസ്ത്രം, കരിയർ തുടങ്ങിയ വിഷയങ്ങളിൽ അതത് മേഖലകളിലെ പ്രഗല്‍ഭരും സർവകലാശാലാ അദ്ധ്യാപകരും ക്ലാസ് നയിക്കും. സർവകലാശാലാ ബൊട്ടാണിക്കൽ ഗാർഡൻ, മൾട്ടിമീഡിയ സെന്റർ, ലൈബ്രറി, വാനനിരീക്ഷണ കേന്ദ്രം തുടങ്ങിയവ സന്ദർശിക്കാനും അവസരമുണ്ട്. കോഴ്സ് ഫീ ഇല്ല. ഫോൺ: 9400769445, 0494 2400350. ഇ-മെയിൽ: gandhichair@gmail.com

ഫോട്ടോഗ്രാഫി സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷ

ജേർണലിസം, ലൈഫ്‌ലോംഗ് പഠനവകുപ്പുകൾ സംയുക്തമായി നടത്തുന്ന ഫോട്ടോഗ്രാഫി സർട്ടിഫിക്കറ്റ് പരീക്ഷ 30-ന് 10.30 മുതൽ ജേർണലിസം പഠനവകുപ്പിൽ നടക്കും. പരീക്ഷാർത്ഥികൾ 10.15-നകം എത്തണം.

പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.കോം പ്രൊഫഷണൽ റഗുലർ/ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ അഞ്ചിന് ആരംഭിക്കും.

ഹിന്ദി പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് പരീക്ഷ ഏപ്രിൽ എട്ടിന് ഹിന്ദി പഠനവകുപ്പിൽ ആരംഭിക്കും.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബി.ടി.എച്ച്.എം/ ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബി.എ/ ബി.കോം/ ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പാർട്ട് രണ്ട് ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ/സൂക്ഷ്മപരിശോധനാ ഫലം വെബ്സൈറ്റിൽ.