പേരാമ്പ്ര: വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രചാരണ ഗാനങ്ങൾ പുറത്തിറക്കി.ഗഫൂർ കുറ്റ്യാടി ആണ് രചനയും ആലാപനവും നിർവഹിച്ചത്.ചങ്ങരോത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പാളയാട്ട് ബഷീർ ജിദ്ദ കെ.എം.സി.സി ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കൊല്ലിയിൽ ഇബ്രാഹിമിന് സി.ഡി.കൈമാറി ഉദ്ഘാടനം നിർവഹിച്ചു . ആനേരി നസീർ, ശിഹാബ് കന്നാട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.