പേരാമ്പ്ര:സോഷ്യലിസ്റ്റ് നേതാവും കിസാൻ ജനത പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന കിഴക്കയിൽ ചെക്കിണിയുടെ മൂന്നാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും തുടർന്ന് ലോക് താന്ത്രിക് ജനതാദൾ പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി എൻ.കെ. വൽസൻ ഉദ്ഘാടനം ചെയ്തു. കെ.എം. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ. സജീവൻ, കിസാൻ ജനത സംസ്ഥാന സെക്രട്ടറി വത്സൻ എടക്കോടൻ, ഭാസ്‌ക്കരൻ കൊഴുക്കല്ലുർ, കെ.ജി. രാമനാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. സതി, പി.സി. സന്തോഷ്, കെ.വി. ബാലൻ, സി.ഡി. പ്രകാശൻ, രാഘവൻ പടിഞ്ഞാറെക്കണ്ടി, എൻ.എം. അഷറഫ് എന്നിവർ സംസാരിച്ചു. അജീഷ് കല്ലോട് സ്വാഗതവും കല്ലോട് ഗോപാലൻ നന്ദിയും പറഞ്ഞു.

കിഴക്കയിൽ ചെക്കിണി അനുസ്മരണ യോഗം എൻ.കെ. വൽസൻ ഉദ്ഘാടനം ചെയ്യുന്നു