കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല നാടക കൂട്ടായ്മ കളി ആട്ടം ഏപ്രിൽ 6 മുതൽ 11 വരെ കലാലയം സർഗവനിയിൽ നടക്കും. നാലു മുതൽ 9 വരെ ക്ലാസ്സിൽ പഠിക്കുന്നവർക്കാണ് ക്യാമ്പിലേക്ക് പ്രവേശനം നൽകുന്നത്. കൊച്ചു കുട്ടികൾക്കായി ഏപ്രിൽ 8, 9, 10 തിയ്യതികളിൽ കുട്ടിക്കളി ആട്ടവും സംഘടിപ്പിക്കുന്നുണ്ട്.