കുറ്റ്യാടി:തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഖത്തറിലെ മലയാളി സംഘടനയായ ഇൻകാസിന്റെ നേതൃത്വത്തിൽ ഖത്തറിൽ യോഗം ചേർന്നു. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജത്തിനായി ഇൻകാസ് ഖത്തർ കമ്മിറ്റി പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള രൂപരേഘതയ്യാറാക്കി. ജില്ലയിലെ പരമാവധി ആളുകളെ വോട്ടിംഗ് ദിവസത്തിൽ നാട്ടിലെത്തിക്കാൻ തീരുമാനിച്ചു. ഇതിനായി ചാർട്ടേഡ് വിമാനം ഏർപ്പെടുത്താൻ പരിശ്രമിക്കാനും തീരുമാനിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ.കെ.ഉസ്മാൻ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അശ്രഫ് വടകര അദ്ധ്യക്ഷത വഹിച്ചു. ആർ.പി.ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി.സെൻററൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അൻവർ സാദാത്ത്, ഭാരവാഹികളായ ആഷിഖ് അഹമ്മദ്, പി.എം.അശ്രഫ്, കുഞ്ഞമ്മദ് കൂരാളി, സി.ടി.സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.