കുറ്റ്യാടി: നിട്ടൂർ ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായ നിട്ടൂർ എൽ.പി.സ്‌കൂൾ തൊന്നൂറാം വാർഷികം 'ഉത്സവമേളം' ആഘോഷിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് സി.എൻ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ബിജിന രാജേഷ് അദ്ധ്യക്ഷയായി. പ്രി പ്രെെമറി, എൽ.പി.സ്‌കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. പൂർവ്വ അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു. അരങ്ങ് കൊയിലാണ്ടി അവതരിപ്പിച്ച 'നാട്ടുണർവ്വ് 'നാടൻ പാട്ടുകളും ദൃശ്യാവിഷ്‌ക്കാരവും ശ്രദ്ധേയമായി. പ്രധാനാദ്ധ്യാപിക ടി.വി.സുധ, എടത്തുംകര നാണു, ഏരത്ത് ബാലൻ, രജിത രാജേഷ്, ടി.കെ.ദാമോദരൻ, കെ.കെ.സുനിൽകുമാർ, സി.പരമേശ്വരൻ, എ.എം.അശോകൻ, കെ.വി.ശ്രീധരൻ ,മലക്കാരിവട്ടത്ത് സുരേഷ്, സി.പി.സിനീഷ്, പി.പി.ദിനേശൻ, സജിത്ത് ഏരത്ത്, ബ വിന സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

നിട്ടൂർ എൽ.പി.സ്‌കൂൾ തൊന്നൂറാം വാർഷികം 'ഉത്സവമേളം' കുറ്റിയാടി പഞ്ചായത്ത് പ്രസിഡണ്ട് സി.എൻ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു