പേരാമ്പ്ര: വടകര പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ ചക്കിട്ടപാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി എഫ് പഞ്ചായത്ത് ചെയർമാൻ കെ.എ ജോസ്‌കുട്ടി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യു ഡി എഫ്
തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ പി.ജെ തോമസ്, നേതാക്കളായ മൂസ കോത്തമ്പ്ര, മുനീർ എരവത്ത്, സത്യൻ കടിയങ്ങാട്, ബേബി കാപ്പുകാട്ടിൽ, പി.വാസു, എം.കെ അബ്ദുറഹിമാൻ, രാജൻ വർക്കി, കെ.കെ വിനോദൻ, ജിതേഷ് മുതുകാട്, വി.എം അബൂബക്കർ, ബോബി ഓസ്റ്റിൻ, പ്രകാശ് മുള്ളൻ കുഴി, ഷൈലജയിംസ്, ജോർജ് മുക്കള്ളിൽ, ജയ്‌സൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: കെ.എ ജോസ് കുട്ടി (ചെയർമാൻ), വി.എം അബൂബക്കർ (കൺവീനർ),ജയ്‌സൺ ജോസഫ് (ട്രഷറർ).