കുറ്റ്യാടി : കുറ്റ്യാടി മേഖലയിലെ വിവിധ തൊഴിൽ മേഖലകളിൽ ആത്മാർത്ഥതയും കഴിവും തെളിച്ച പതിനഞ്ചോളം വനിതകളെ ജയന്റ്‌സ് ഗ്രൂപ്പ് വനിതാ വിഭാഗം ആദരിക്കുന്നു. മാർച്ച് 31ന് 4 മണിക്ക് ഹോട്ടൽ പാർക്ക് റെസിഡൻസിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.പെയിൻ ആന്റ് പാലിയേറ്റീവ്, സ്വയംസംരംഭകർ, കാർഷിക,, ക്ഷീരവികസന മേഖല, അംഗൻവാടി, അസംഘടിത തൊഴിൽ മേഖലയിലും പ്രവൃത്തിക്കുന്നവരെയാണ് ആദരിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൻ വനിതാ വിംഗ് ഭാര വാഹികളായ ലേഖ ഹരീന്ദ്രൻ, പ്രസീത അരവിന്ദൻ ,ഷാഹിന ഗഫൂർ, ബിന്ദു സുരേഷ് ബാബു എന്നിവർ പറഞ്ഞു.