കുറ്റ്യാടി: കുറ്റ്യാടി ഗവ:ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും നിരവധി വർഷത്തെ സേവനത്തിന്ന് ശേഷം വിരമിക്കുന്ന വി.ഗോപാലകൃഷ്ണൻ, ടി. സുലോചന, കെ.എം വാസു, ബാബു തത്ത കോടൻ എന്നി അദ്ധ്യാപകർക്കുള്ള യാത്ര അയപ്പ് ഇന്ന്. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.സി.എൻ ബാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് കുമാർ, ഇ .നവാസ്, എച്ച് എം.എ എം കുര്യൻ, പി.ടി.എ പ്രസിഡണ്ട് അരീക്കര അസിസ്' പ്രിൻസിപ്പൽ ലൈജുകെ എന്നിവർ സംസാരിക്കും. തുടർന്ന് കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും.