സമ്മർകോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 3ന് ആരംഭിക്കും
കായിക പഠനവിഭാഗത്തിന് കീഴിൽ ഏഴിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കായി സർവകലാശാലാ സ്റ്റേഡിയത്തിൽ നടത്തുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 3ന് ആരംഭിക്കും. രക്ഷിതാക്കൾക്കായി യോഗ പരിശീലനവും ഉണ്ടാകും. അത്‌ലറ്റിക്സ്, ഫുട്ബാൾ, ക്രിക്കറ്റ്, ഹാൻഡ്ബാൾ, ബാഡ്മിന്റൺ, ഖൊ-ഖൊ, തൈക്കോണ്ടോ, ജൂഡോ, ബാസ്കറ്റ്ബാൾ, സോഫ്റ്റ്ബാൾ, ബേസ്‌ബാൾ, വോളിബാൾ, ബോക്സിംഗ്, ചെസ് എന്നീ ഇനങ്ങളിലാണ് കോച്ചിംഗ് ക്യാമ്പ്. അപേക്ഷാ ഫോം പഠനവകുപ്പിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. രണ്ട് ഫോട്ടോയും 500 രൂപ ഫീസും സഹിതം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0494 2407501, 8089011137.
നാടക പഠന യു.ജി/ പി.ജി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
തൃശൂർ സ്കൂൾ ഒഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിനയം, സംവിധാനം, രംഗവസ്തു നിർമ്മാണം, ചമയം, വെളിച്ചം, വസ്ത്രാലങ്കാരം, പാരമ്പര്യ കലകൾ, സംഗീതം, ന്യൂമീഡിയ, കുട്ടികളുടെ നാടക കല തുടങ്ങിയവയാണ് പഠനമേഖലകൾ. ബി.ടി.എക്ക് പ്ലസ്ടുവാണ് യോഗ്യത. എം.ടി.എക്ക് ഏതെങ്കിലും ബിരുദവും കലാഭിരുചിയും. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അവസാന തിയതി ഏപ്രിൽ 12. ഫോൺ: 0487 2385352, 9495356767.
ബി.കോം പുനഃപരീക്ഷ
അഫിലിയേറ്റഡ് കോളേജ്/ വിദൂര വിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബി.കോം/ ബി.കോം വൊക്കേഷണൽ (സി.യു.സി.ബി.സി.എസ്.എസ്) പേപ്പർ ബി.സി.എം 3ബി 04 കോർപ്പറേറ്റ് അക്കൗണ്ടിംഗ് (2017 പ്രവേശനം മാത്രം) റഗുലർ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഏപ്രിൽ 26ന് ഉച്ചക്ക് 2ന് നടക്കും.
ആറാം സെമസ്റ്റർ യു.ജി പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.സി.എ/ ബി.എസ്.സി (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പ്രാക്ടിക്കൽ/ പ്രോജക്ട് പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ എം.ആർക് റഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഏപ്രിൽ 6 വരെയും 160 രൂപ പിഴയോടെ 9 വരെയും ഫീസടച്ച് 11 വരെയും രജിസ്റ്റർ ചെയ്യാം.
ബി.എ പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ ബി.എ (സി.സി.എസ്.എസ്) ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
ബി.വോക് വൈവാ വോസി
ആറാം സെമസ്റ്റർ ബി.വോക് മൾട്ടിമീഡിയ/ ബ്രോഡ്കാസ്റ്റിംഗ് ജേണലിസം പ്രോജക്ട് ഇവാല്വേഷൻ/ വൈവാ വോസി ഷെഡ്യൂൾ വെബ്സൈറ്റിൽ.
മൂല്യനിർണയ ക്യാമ്പ്
ആറാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2019 പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ 4ന് നടക്കും. വിവരങ്ങൾക്ക് ചെയർമാൻമാരുമായി ബന്ധപ്പെടണം.