വടകര: പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ വിജയം ഉറപ്പിക്കുന്നതിനു വേണ്ടി മണ്ഡലം ജി.സി.സി. കെ.എം.സി.സിയുടെ നാട്ടിലുള്ള നേതാക്കളുടെയും അനുഭാവികളുടെയും അടിയന്തര യോഗം വടകര പി.സി.സൗധത്തില്‍ ചേര്‍ന്ന് കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി. കുടുംബ യോഗങ്ങള്‍, ലഘുലേഖ വിതരണം, വോട്ടു വണ്ടി തുടങ്ങിയ പരിപാടികള്‍ക്ക് സ്റ്റിയറിംഗ് കമ്മറ്റിയെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടി.കെ.ഹമീദ് ഹാജി അധ്യക്ഷനായി. അഡ്വ.എം. പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം മുറിച്ചാണ്ടി, മുസ്തഫ മുട്ടുങ്ങല്‍, ടി.ഹാഷിം വടകര, എ.കെ.കെ.തങ്ങള്‍ സംസാരിച്ചു. ഹസ്സന്‍ ചാലില്‍ സ്വാഗതവും സിറാജ് ജാതിയേരി നന്ദിയും പറഞ്ഞു. മുഖ്യ രക്ഷാധികാരിയായി സി.വി.എം. വാണിമേല്‍, രക്ഷാധികാരികളായി ടി.കെ.അബ്ദുല്‍ ഹമീദ് ഹാജി, മുസ്തഫ മുട്ടുങ്ങല്‍, ചെയര്‍മാനായി ഇബ്രാഹിം മുറിച്ചാണ്ടി, ജനറല്‍ കണ്‍വീനര്‍ ടി.ഹാഷിം വടകര, ട്രഷറര്‍ എ.കെ.കെ.തങ്ങള്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ ഒ.കെ.ഇബ്രാഹിം, കോ ഓര്‍ഡിനേറ്റര്‍ സിറാജ് ജാതിയേരി, ജോയിന്റ് കണ്‍വീനര്‍ ഹസ്സന്‍ ചാലില്‍, പി.കെ.ജമാല്‍, കുഞ്ഞമ്മദ് വാണിമേല്‍, അലി പി.കെ മുഹമ്മദ് കിഴക്കയില്‍, കെ.പി.റസാഖ് ഹാജി, അബ്ദുല്ല ചേലക്കാട്, ഹുസൈന്‍ പുതുപ്പണം, മാണിക്കോത്ത് മഹമൂദ്, എം പി അശ്റഫ്, അശ്റഫ് പൊയ്ക്കര, ഇസ്മാഈല്‍ എടച്ചേരി , മഹ്റൂഫ് വെള്ളികുളങ്ങര തുടങ്ങിയവരെ തെരഞ്ഞെടുത്തു .