കോഴിക്കോട്: ഒരുലക്ഷം ചതുരശ്ര അടി വിസ്‌തൃതിയിൽ മാവൂർ റോഡ് പൊറ്റമ്മൽ പട്ടേരിയിൽ ഒരുക്കിയ ശോഭിക വെഡിംഗ് മാൾ കോഴിക്കോടിന് സമർപ്പിച്ചു. ചരിത്രകാരൻ എം.ജി.എസ്. നാരായണൻ, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു. സാധാരണക്കാർക്ക് താങ്ങാനാവുന്ന സ്ഥാപനമായി ശോഭിക വെഡിംഗ് മാൾ മാറട്ടെയെന്ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ആശംസിച്ചു.
ശോഭിക സെലബ്രേറ്റ്, ജെന്റ്സ് വെയർ, ബേബി സ്‌റ്റോർ, ന്യൂ ബോൺ വെയർ, ജ്യൂസ് ക്ലബ്, സിഗ്‌സാഗ് ഫാൻസി, ജി.ഡി.എസ് ഷൂ മാർട്ട്, ജുവലറി, ബ്യൂട്ടി പാർലർ, ഇമിറ്റേഷൻ ഗോൾഡ്, നട്ട്‌സ് ആൻഡ് ചോക്ലേറ്റ്സ്, വാച്ചുകൾ, പെർഫ്യൂംസ്, ഫാഷൻ ആക്‌സസറീസ്, കസ്‌റ്റമർ ലോഞ്ച്, ഗിഫ്‌റ്റ് ആൻഡ് ടോയ്‌സ്, പ്രെയർ റൂം, ചെറിയ കുട്ടികൾക്കുള്ള കളിസ്ഥലം, റിട്രോമൊബൈൽ, ബാഗുകൾ, ആറാ സിൽവർ, ഐ.ടി ഗാലറി, ഗ്രാന്റ് ഹോം, ഫൺ ക്ലബ്, ഗെയിം സോൺ എന്നിവയാണ് മാളിന്റെ ആകർഷണങ്ങൾ.
ഉദ്ഘാടനത്തോടനുബന്ധിച്ച് 31 മുതൽ ഏപ്രിൽ 9 വരെയുള്ള ദിവസങ്ങളിൽ പർച്ചേസ് നടത്തുന്നവർക്ക് ദിവസേന നറുക്കെടുപ്പിലൂടെ അഞ്ച് പവൻ വീതം സമ്മാനമുണ്ട്. കെ. ദാസൻ എം.എൽ.എ., വിശ്വം, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, ഇസ്‌മായിൽ, സുരേഷ്, പി.കെ. ബാലൻ, ദിനേഷ്, സ്ഥാപക ഡയറക്‌ടർ ഇമ്പിച്ചി അഹമ്മദ് കല്ലിൽ, ഡയറക്‌ടർമാരായ അബ്‌ദുൾ ഖാദർ, കെ.പി. മുഹമ്മദലി, ഉസ്‌മാൻ ഫജർ, കോഴിക്കോട് ഷോറൂം ജനറൽ മാനേജർ എൽ.എം. ദാവൂദ്, ഷറഫുദ്ദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.