ചങ്ങനാശേരി: മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ 123-ാം ജന്മദിനവാർഷികം ലോക് താന്ത്രിക് ജനതാദൾ സമുചിതമായി ആചരിച്ചു. എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ദർശനങ്ങൾ വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും പ്രാവർത്തികമാക്കിയ ഭരണാധികാരിയായിരുന്നു മൊറാർജി ദേശായിയെന്നും 1977ലെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ജനതാ സർക്കാരാണ് രാജ്യത്ത് കാർഷിക മുേന്നറ്റത്തിന് തുടക്കം കുറിച്ചതെന്നും സണ്ണി തോമസ് പറഞ്ഞു. എൽ.ജെ.ഡി. നിയോജക മണ്ഡലം പ്രസിഡന്റ് ജോ മാത്യു മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. ബെന്നി സി ചീരഞ്ചിറ, റ്റി.ഡി. വർഗീസ് തൂമ്പുങ്കൽ, കെ.എസ്. മാത്യൂസ് കണ്ണമ്പളളി, ജോസഫ് കടപ്പള്ളി, കെ.ജെ. ജോസഫ് കറുകയിൽ, ഇ.ഡി.ജോർജ്, ലാൽ പ്ലാംതോപ്പിൽ, സിബി അടവിചിറ, തോപ്പിൽ റഹീം, പി.എം. സജിത്ത്, രാജു താഴൂർ എന്നിവർ പങ്കെടുത്തു.