kob-parukuty

പൊൻകുന്നം : സംസ്ഥാനത്തെ നാരായണീയസമിതികളുടെ മുഖ്യകാര്യദർശിയും മുഴുവൻസമയ നാരായണീയപ്രചാരകയുമായ മീനങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ റിട്ട.അദ്ധ്യാപിക ടി.എൻ.സരസ്വതിയമ്മയുടെ മാതാവ് ചിറക്കടവ് തലക്കുറിഞ്ഞിയിൽ പാറുക്കുട്ടിയമ്മ (88) നിര്യാതയായി. പനിച്ചേപ്പള്ളി വില്യേടത്ത് കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ നാരായണപിള്ള. മറ്റുമക്കൾ : ടി.എൻ.പരമേശ്വരൻപിള്ള (പൊൻകുന്നം ടിംബർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്), ടി.എൻ. രാജു (അദ്ധ്യാപകൻ, തരകൻ ഹയർ സെക്കൻഡറി സ്‌കൂൾ, അങ്ങാടിപ്പുറം), ലക്ഷ്മിക്കുട്ടിയമ്മ, ഗോമതിയമ്മ, സുമതിയമ്മ (അദ്ധ്യാപിക, വിവേകാനന്ദ എച്ച്.എസ്.എസ്. പാലേമാട്, നിലമ്പൂർ), ഗീതാകുമാരി (അദ്ധ്യാപിക, വി.എച്ച്.എം.എച്ച്.എസ്.എസ്., മൊറയൂർ, കൊണ്ടോട്ടി). മരുമക്കൾ : ടി.എസ്.രവീന്ദ്രൻപിള്ള (റിട്ട.ബി.എസ്.എൻ.എൽ. എൻജിനിയർ, സായികൃപ, കൊടുങ്ങൂർ), ഷൈലജ (വേട്ടോർമഠത്തിൽ, തൊടുപുഴ), ശ്രീകല (കൈലാസഭവൻ, കാനം, അദ്ധ്യാപിക, എയ്ഡഡ് യു.പി സ്‌കൂൾ, പാതായിക്കര പെരിന്തൽമണ്ണ), പരേതനായ നീലകണ്ഠപിള്ള (ഇഞ്ചനാടിയിൽ മറ്റക്കര), രാധാകൃഷ്ണൻ (നടമംഗലം, റാന്നി), രാധാകൃഷ്ണൻ (സിവിൽ എൻജിനിയർ, കൊല്ലം), പ്രസന്നകുമാർ (അദ്ധ്യാപകൻ, ജി.എച്ച്.എസ്. കൊണ്ടോട്ടി). സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.