വൈക്കം : പെൻഷൻകാരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ് ട്രഷറി ധർണ നടത്തി. ജില്ല പ്രസിഡന്റ് കെ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഇടവട്ടം ജയകുമാർ, റോജൻ മാത്യു, പി.ഡി.ഉണ്ണി, ടി.വി.രാജീവൻ , പി.വി.സുരേന്ദ്രൻ, ഗിരിജ ജോജി എന്നിവർ പ്രസംഗിച്ചു. ബോട്ട് ജെട്ടി മൈതാനിയിൽ നിന്നു ആരംഭിച്ച പ്രകടനത്തിന് കെ.കെ.രാജു, ഡി.വിജയൻ, മാത്യു കുര്യാക്കോസ്, കെ.ഇ.ജമാൽ, വർഗ്ഗീസ് വാതപള്ളി, പി.എസ്.ശ്രീനിവാസൻ ,കെ.ബാബു, കെ.എൻ.രമേശൻ, ബി.ഐ.പ്രദീപ്കുമാർ, സി.അജയകുമാർ, ഗോപിനാഥൻ, കാർത്തികേയൻ, പി.എസ്.ബാബു, സി.ഡി. ജോസ്, എം.കെ.തങ്കമണി എന്നിവർ നേതൃത്വം നൽകി.