കോട്ടയം: എം.ജി സർവകലാശാല കലോത്സവത്തിന്റെ രണ്ടാം ദിനം ആവേശകരമായ പോരാട്ടത്തിലേയ്‌ക്ക്. 'ബദ്ധവൈരി"കളായ എറണാകുളം കോളേജുകൾ ഒപ്പത്തിനൊപ്പം മത്സരിക്കുന്ന കാഴ്‌ചയാണ് വേദിയിൽ കാണുന്നത്. 20 പോയിന്റുമായി എറണാകുളം മഹാരാജാസ് കോളേജാണ് ഒന്നാം സ്ഥാനത്ത്. തൊട്ടു പിന്നിൽ 16 പോയിന്റ് നേടി കോതമംഗലം മാർ അത്തനാസിയോസും, എറണാകുളം സെന്റ് തെരേസാസ് കോളേജും രണ്ടാം സ്ഥാനത്തുണ്ട്. 14 പോയിന്റ് നേടിയ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജാണ് മൂന്നാം സ്ഥാനത്ത് . ആദ്യ നാല് സ്ഥാനത്തും എറണാകുളത്തെ കോളേജുകൾ ആധിപത്യം ഉറപ്പിക്കുമ്പോൾ ഇടുക്കിയിൽ നിന്നും പട്ടികയിൽ ഇടംപിടിച്ച തൊടുപുഴ ന്യൂമാൻ കോളേജിന് പത്ത് പോയിന്റുണ്ട്. അഞ്ചു പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള പാലാ സെന്റ് തോമസ് കോളേജ് മാത്രമാണ് ആതിഥേയ ജില്ലയിൽ നിന്നും ആദ്യ പത്തിലുള്ളത്.
ആദ്യ ദിനം പുലർച്ചെ അഞ്ചു മണി വരെ മത്സരങ്ങൾ പലതും നീണ്ടു. തിരുനക്കര മൈതാനത്തെ പ്രധാന വേദിയിൽ നടന്ന തിരുവാതിര മത്സരം പുലർച്ചെ അഞ്ചരയോടെയാണ് അവസാനിച്ചത്. മൈമും കേരള നടനവും അർദ്ധരാത്രി പിന്നിട്ടിട്ടും പല വേദിയിലും തുടരുകയായിരുന്നു. രാത്രി വൈകി മത്സരങ്ങൾ അവസാനിച്ചത് ഇന്നലെ രാവിലെ മത്സരങ്ങൾ ആരംഭിക്കുന്നതും വൈകിപ്പിച്ചു.
തിരുനക്കര മൈതാനത്ത് നടന്ന തിരുവാതിര കളിയിൽ ആവേശകരമായ ഫലമാണ് പുറത്തുവന്നത്. എറണാകുളം സെന്റ് തെരേസാസും മഹാരാജാസ് കോളേജും ഒന്നാം സ്ഥാനം പങ്കിട്ടു. ഇവർക്കൊപ്പം തൊടുപുഴ ന്യൂമാൻ കോളേജിനും ഒന്നാം സ്ഥാനം ലഭിച്ചു. കോതമംഗലം അത്തനീഷ്യസ് കോളേജിനും തൃപ്പുണിത്തറ ആർ.എൽ.വി കോളേജിനുമാണ് രണ്ടാം സ്ഥാനം. ആലുവ സെന്റ് സേവ്യേഴ്സ് കോളേജിന് മൂന്നാം സ്ഥാനവും ലഭിച്ചു. മത്സരാർത്ഥികളുടെ എണ്ണം പല വേദികളിലും കണക്കുകൂട്ടലുകൾ തെറ്റിച്ചിട്ടുണ്ട്. സ്പോട്ട് രജിസ്ട്രേഷൻ കൂടി ഉള്ളതിനാൽ മത്സരാർത്ഥികൾ വൻ തോതിൽ എത്തുന്നു.
മത്സര ഫലങ്ങൾ
മൈം
1. എം.എ കോളേജ് കോതമംഗലം
2. യു.സി കോളേജ് ആലുവ
3. എസ്.എച്ച് തേവര
അക്ഷരശ്ലോകം
1. സാന്ദ്ര പി.നമ്പൂതിരി (തേവര എസ്.എച്ച്)
2. എസ്. ശ്രീനാഥ് (ഗവ.ലോകോളേജ് )
2. പി.കെ സ്മൃതി (തൃക്കാക്കര ഭാരത് മാതാ കോളേജ് )
3. ജോസ്‌ന നായർ (എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജ്)
3. അനഘ ജെ. (സർവകലാശാല ക്യാമ്പസ്)
ഭരതനാട്യം (ആൺകുട്ടികൾ)
1. കെ.എസ്. രാമദാസ് (പാലാ സെന്റ് തോമസ് കോളേജ് )
2. എം.എസ് അമൽനാഥ് (ആൽ.എൽ.വി കോളേജ് )
3. അതുൽ ജോയി (തൃക്കാക്കര ഭാരത് മാതാ കോളേജ്)
കേരള നടനം
1. എ.സി ശ്രീജ (തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് )
2. ടി.വി അതുല്യരാജ് (സെന്റ് മേരീസ് കോളേജ് ഒഫ് കൊമേഴ്‌സ് ആൻ്റ് മാനേജ്‌മെന്റ് )
2. അമലു ശ്രീരാഗ് (ചങ്ങനാശേരി സെന്റ് ജോസഫ്‌സ് കോളേജ് ഒഫ് കൊമേഴ്‌സ് )
3. സുജിത് രമേശൻ (പൂത്തോട്ട ശാശ്വതീകാനന്ദ )
3. മാളവിക പത്മകുമാർ (കോതമംഗലം ഇന്ദിരാഗാന്ധി കോളേജ് )
കലോത്സവ വേദിയിൽ ഇന്ന്
തിരുനക്കര മൈതാനം:
നാടോടി നൃത്തം
(സിംഗിൾ) - രാവിലെ 9ന്
നാടോടി നൃത്തം
(ഗ്രൂപ്പ് - വൈകിട്ട് 7ന് )
സി.എം.എസ് കോളേജ്
ഗ്രേറ്റ് ഹാൾ:
മറ്റ് ക്ലാസിക്കൽ ഡാൻസുകൾ
രാവിലെ 9ന്
തന്ത്രിവാദ്യം (ഈസ്‌റ്റേൺ) - 7 ന്
ബസേലിയസ് കോളേജ്
ഓഡിറ്റോറിയം:
സുഷിര വാദ്യം (ഈസ്‌റ്റേൺ ) രാവിലെ 9ന്
സുഷിര വാദ്യം (വെസ്‌റ്റേൺ ) - ഉച്ചയ്ക്ക് 2 ന്
തന്ത്രിവാദ്യം (വെസ്‌റ്റേൺ) - വൈകിട്ട് 6 ന്
സി.എം.എസ് കോളേജ്
ഓഡിറ്റോറിയം:
ലളിതഗാനം (പെൺ) - രാവിലെ 9ന്
ലളിതഗാനം (ആൺ) - വൈകിട്ട് 7 ന്
സി.എം.എസ് കോളേജ്:
കവിതാ പാരായണം (ഇംഗ്ലീഷ്) - രാവിലെ 9ന്
സിനിമാ നിരൂപണം - വൈകിട്ട് 4 ന്
ബസേലിയസ് കോളേജ്:
പെയിന്റിംഗ് - രാവിലെ 9 ന്
കാർട്ടൂൺ - ഉച്ചയ്ക്ക് 2 ന്
ഇലോക്കേഷൻ (ഇംഗ്ലീഷ്) - വൈകിട്ട് 3 ന്
ബി.സി.എം കോളേജ്:
ഉപന്യാസ രചന (ഹിന്ദി) - രാവിലെ 9 ന്
ഉപന്യാസ രചന (മലയാളം) - രാവിലെ 11 ന്
കവിതാ രചന - ഹിന്ദി - ഉച്ചയ്ക്ക് 1 ന്
കവിതാ രചന - മലയാളം - വൈകിട്ട് 3 ന്
കവിതാ രചന - (ഇംഗ്ലീഷ് ) വൈകിട്ട് 5 ന്