വൈക്കം : ഭരണഘടനവിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പിലാക്കി കൊണ്ട് രാജ്യത്ത് പിന്നാക്ക പട്ടികവിഭാഗങ്ങൾക്ക് ലഭിക്കുന്ന സാമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് കെ.പി.എം.എസ് സെക്രട്ടറിയേറ്റംഗം ടി.എസ്.രജികുമാർ പറഞ്ഞു. കെ.പി.എം.എസ് വൈക്കം യൂണിയൻ വാർഷിക സമ്മേളനം വൈക്കം വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുണിയൻ പ്രസിഡന്റ് പി.കെ.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉല്ലല മധു റിപ്പോർട്ടും ഖജാൻജി അഭിലാഷ് മുരിപ്പത്ത് കണക്കും അവതരിപ്പിച്ചു. ലതിക സജീവ്, കെ.യു. അനിൽ, കെ.കെ.കൃഷ്ണകുമാർ ,പി.കെ.രാജു, ആർ.പ്രസന്നൻ, സനൽകുമാർ, സുമേഷ് മോഹനൻ, ശ്രീദേവി അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.കെ.രഘുവരൻ (പ്രസിഡന്റ്), സുമേഷ് മോഹനൻ (സെക്രട്ടറി), അഭിലാഷ് മുരിപ്പത്ത് (ഖജാൻജി), ആർ.പ്രസന്നൻ, രാജപ്പൻ പുതുക്കി (വൈസ് പ്രസിഡന്റ്മാർ), സനൽകുമാർ, സദാനന്ദൻ (ജോ.സെക്രട്ടറിമാർ) തുടങ്ങി പതിനഞ്ചംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.