science-park

വൈക്കം: ശാസ്ത്രലോകത്തെ സ്പന്ദനങ്ങൾ അടുത്തറിയാൻ കുരുന്നുകൾക്കായി ഇളങ്കാവ് ഗവ.യു.പി.എസിൽ സയൻസ് പാർക്ക് ഒരുങ്ങി.
ശാസ്ത്ര ആശയങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന അറുപതോളം ഉപകരണങ്ങളും പരീക്ഷണങ്ങളുമാണ് പാർക്കിലുള്ളത്. വൈക്കം സബ് ജില്ലയിലെ എല്ലാ യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇവിടെ പ്രവേശനമൊരുക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരള നടപ്പിലാക്കുന്ന നൂതന പദ്ധതിയാണിത്. സബ് ജില്ലയിലെ ഏക സയൻസ് പാർക്കാണിത്. സയൻസ് പാർക്കിന്റെ ഉദ്ഘാടനം സി. കെ..ആശ എം.എൽ.എ നിർവഹിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.